
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഒക്ടോബർ 19 1200 തുലാം 3 ശനിയാഴ്ച.
(പുലർന്ന ശേഷം 10 മണി 46 മിനിറ്റ് 11 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം ) 
അശ്വതി: പ്രണയസാഫല്യം, ഓർമ്മക്കുറവ് എന്നിവയുണ്ടാകാം. കൃഷി, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീർക്കും.
ഭരണി: സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം. ബിസിനസ്സ് വർദ്ധിക്കും. യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും. കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും.
കാർത്തിക: വീട് മാറുന്നതിന് യോഗം കാണിക്കുന്നു. വീട്ടുപകരണങ്ങൾ പുതിയത് വാങ്ങാനാകും. മറവി കൂടി വന്നേക്കാം. എടുത്തുചാട്ടവും കുറ്റം പറച്ചിലും വിനയായി മാറിയേക്കും. ദാമ്പത്യ സുഖം, രോഗശാന്തിയും, മനസ്സമാധാനവും.
രോഹിണി: പുരസ്‌കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത. സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർദ്ധനവ്, സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽ വരുമാനം.
മകയിരം: വിനോദ വിദേശ യാത്രാ യോഗങ്ങൾ, അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. മക്കൾക്ക് വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ അകലും, വാഹനഭാഗ്യം സിദ്ധിക്കും.
തിരുവാതിര: സന്താനഭാഗ്യം പ്രതീക്ഷിക്കാം. കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. അധികാര സ്ഥാനത്ത് നിൽക്കുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും.സ്ത്രീകൾക്ക് തൊഴിൽരംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും.
പുണർതം: വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും. അഗ്നി,ആയുധം എന്നിവ ശ്രദ്ധിക്കണം. സന്താനത്തിന് പഠന മികവിനുള്ള പുരസ്‌കാരം പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനനേട്ടം, അസ്ഥിവേദനയ്ക്ക് നേരിയതോതിൽ ശമനം.
പൂയം: ദേശാന്തര സഞ്ചാരം, പുണ്യ ക്ഷേത്ര ദർശനം എന്നിവയ്ക്ക് യോഗം കാണുന്നു. സന്താനത്തിന് തൊഴിൽ ലഭിച്ചേക്കും. ജീവിത പങ്കാളിയെ കണ്ടെത്താനാകും. ആർഭാട വസ്തുക്കളോട് താൽപര്യം വർദ്ധിക്കും. വാഹന ക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, സർക്കാർ ആനുകൂല്ല്യം ലഭിക്കും.
ആയില്യം:കച്ചവടം വർദ്ധിക്കും. അടിയന്തിരമായി യാത്ര നടത്തേണ്ടി വരും. കൂട്ടു കച്ചവടത്തിൽ ഉയർച്ച കാണുന്നു. അഗ്നി ഭയം, അപവാദങ്ങൾ എന്നിവ ശ്രദ്ധിക്കണം.ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ സ്വന്തം കൗശലം കൊണ്ട് വരുതിയിലാകും.
മകം: രാഷ്ട്രീയം,സിനിമ മറ്റ് കലാരംഗങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിനം. തൊഴിൽമേഖലയിൽ ലാഭമുണ്ടാകും, അനാവശ്യമായ യാത്രകളും ചെലവുകളും വർദ്ധിക്കും.സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും.
പൂരം: കർമ്മരംഗത്ത് അഴിച്ചുപണികൾ ആവശ്യമായി വരും. തൊഴിൽപരമായി നഷ്ടങ്ങളുണ്ടായേക്കും. കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം.സന്താനങ്ങൾക്ക് അസുഖം, ജോലിക്കൂടുതൽ അനുഭവപ്പെടും.
ഉത്രം: ശത്രുക്കളിൽ നിന്നും അനുകൂലമല്ലാത്ത നീക്കങ്ങൾ ഉണ്ടായേക്കും. അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. കള്ളന്മാരെക്കൊണ്ട് ചെറിയ രീതിയിലുള്ള ധന നഷ്ടമുണ്ടാകും. രോഗം മൂലമുള്ള കഷ്ടപ്പാട് വർദ്ധിക്കും, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.
അത്തം: കേസുകളുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഒത്തു തീർപ്പ് ശ്രമങ്ങൾ നടത്തുന്നതാണ് നല്ലത്. ചെറിയ രോഗങ്ങൾ പോലും മൂർച്ചിക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ.
ചിത്തിര: സഹോദരനെക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കും. ധന വരവ് മന്ദഗതിയിലായിരിക്കും. ജോലിഭാരം കൂടുന്നതിനും വിവാദങ്ങൾ ഉണ്ടാകുന്നതിനുമെല്ലാം സാദ്ധ്യതയുണ്ട്. അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.
ചോതി: സാമ്പത്തിക കാര്യത്തിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്ന് നിരവധി സഹായങ്ങൾ പ്രതീക്ഷിക്കാം. കർമ മേഖലയിലും സാങ്കേതിക മേഖലയിലും വിജയം നേടാനാകും. ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.
വിശാഖം: അവകാശങ്ങൾ നേടിയെടുക്കാൻ ഇടയുണ്ട്. പ്രണയം വിജയിക്കും. സ്ഥാനക്കയറ്റം, ഊഹക്കച്ചവടത്തിൽ ലാഭം എന്നിവയ്ക്ക് സാധ്യതയുണ്ട്. കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും.
അനിഴം: വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാൻ ഇടയുണ്ട്. ശത്രുക്കളുടെ എണ്ണം വർദ്ധിച്ചേക്കും. ഉറക്കക്കുറവും അലച്ചിലും ഏറെ അലട്ടാവുന്ന ദിവസം. ആപത്തുകളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ചതിയിൽ അകപ്പെടും.
കേട്ട: ബിസിനസ്സിൽ തർക്കങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. താൽക്കാലികമായി ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ മാറ്റം ഉണ്ടാകും. ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും.
മൂലം: പുതിയ ജോലിക്കുള്ള സാദ്ധ്യത കാണുന്നു. കേസു വഴക്കുകൾ അവസാനിപ്പിക്കാനും കോടതിയുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിക്കുന്നതിനും ഇടയാകും. പിതാവിൽനിന്നും അനുകൂല നിലപാട്, മനസ്സുഖം അനുഭവത്തിൽ വരും.
പൂരാടം: പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വർദ്ധിക്കും. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് ചെറിയ രീതിയിലുള്ള അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗമുണ്ട്. അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും, യാത്രയിൽ നേട്ടം.
ഉത്രാടം: ദേഷ്യവും മറവിയുമെല്ലാം വിനയാകാൻ സാദ്ധ്യതയുള്ള ദിനം. ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തിയാക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വരും. വീട്ടിലോ തൊഴിൽ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം. പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകൾ മാറിക്കിട്ടും.
തിരുവോണം: മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ശമ്പള പരിഷ്‌ക്കരണത്തിന് സാദ്ധ്യതയുണ്ട്. വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പൂർത്തീകരിക്കാൻ സാധിക്കും.ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യുകളിൽ ജയം.
അവിട്ടം: വസ്തുവോ ആഭരണമോ വിറ്റ് കടം വീട്ടേണ്ടതായി വരും. തർക്കങ്ങൾ തീർപ്പാക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്. വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ട്. പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്. തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധന ചെലവ്.
ചതയം: സ്‌കോളർഷിപ്പിനായി അപേക്ഷിച്ചവർക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം. ബന്ധുബലം വർദ്ധിക്കും. അവിവാഹിതർക്ക് ബന്ധുവുമായി വിവാഹത്തിന് യോഗമുണ്ട്. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാനാകും. കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം.
പൂരുരുട്ടാതി: നാട് വിട്ടുപോയ ബന്ധു തിരിച്ചു വരുന്നതിന് സാദ്ധ്യതയുണ്ട്. നാട്ടിൽ നിന്നും മാറി ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്. പ്രേമബന്ധം വിജയകരമാകും. ജോലിയിൽ പുതിയ വഴിത്തിരിവിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാനായേക്കും.
ഉതൃട്ടാതി: സർക്കാർ ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ സാദ്ധ്യതയുണ്ട്. ഇഷ്ടക്കാരിൽ നിന്നും ആഭരണങ്ങളോ മറ്റ് വസ്തുക്കളോ സമ്മാനമായി ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധനപരമായി നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സമാധാനം കിട്ടത്തക്കവണ്ണമുള്ള പ്രവർത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടം.
രേവതി: അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്‌ക്കേണ്ടി വരും, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് പരാജയം.ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽ പ്രശ്നങ്ങൾ, അനാവശ്യമായ കലഹങ്ങൾ.