
ടെൽ അവീവ് : യഹ്യാ സിൻവാറിന്റെ മരണത്തെ തുടർന്ന് ഹമാസിന്റെ പുതിയ മേധാവി (പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ) ആരാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ആക്ടിംഗ് മേധാവിയായി ഖലീദ് മഷാൽ ചുമതലയേറ്റു. 1996 - 2017 കാലയളവിൽ മഷാൽ ഹമാസ് മേധാവിയായിരുന്നു.
ഹമാസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മഷാൽ തന്നെ പുതിയ മേധാവിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ഹമാസിന്റെ വിദേശ സെല്ലിന്റെ തലവനാണ്. 1997ൽ ജോർദ്ദാനിൽ വച്ചുണ്ടായ ഇസ്രയേൽ വധശ്രമത്തെ അതിജീവിച്ച ഇയാൾ നിലവിൽ ഖത്തറിലാണ്. മറ്റ് സാദ്ധ്യതകൾ ചുവടെ:
 ഖാലിൽ ഹയ്യ - ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഉപതലവൻ
 മൂസ അബു മർസൂക് - ഹമാസ് സ്ഥാപക നേതാവ്. ആദ്യ പൊളിറ്റിക്കൽ ബ്യൂറോ മേധാവി (1992-1996)
 മുഹമ്മദ് ഇസ്‌മയിൽ ദാർവിഷ് - ഹമാസ് ഷൂറ കൗൺസിൽ ചെയർമാൻ
 മുഹമ്മദ് സിൻവാർ - ഹമാസിന്റെ സൈനിക വിഭാഗം തലവൻ. യഹ്യാ സിൻവാറിന്റെ സഹോദരൻ
 മഹ്മൂദ് അൽ-സഹർ - ഹമാസിന്റെ സഹസ്ഥാപകൻ. പാലസ്തീനിയൻ അതോറിറ്റി മുൻ വിദേശകാര്യമന്ത്രി