
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞുപോയ കാര്യങ്ങൾ മറന്ന് നല്ല അയൽക്കാരായി മാറണമെന്നും മികച്ച ഭാവി കെട്ടിപ്പടുക്കണമെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ പാകിസ്ഥാനിലെത്തിയത് നല്ല തുടക്കമായി കാണാമെന്നും ഷെരീഫ് പറഞ്ഞു.
2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലാഹോർ സന്ദർശനത്തെ ഷെരീഫ് പ്രശംസിച്ചു. 'ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ ദീർഘനാളത്തെ കാത്തിരിപ്പിൽ താൻ സന്തോഷവാനല്ല. നമുക്ക് അയൽക്കാരെ മാറ്റാനാകില്ല. അതിനാൽ നല്ല അയൽക്കാരായി കഴിയാം." ഇരുരാജ്യങ്ങൾക്കുമിടെയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പങ്ക് വഹിക്കാൻ താൻ ശ്രമിക്കുന്നതായും ഷെരീഫ് കൂട്ടിച്ചേർത്തു.