a

ന്യൂസിലാൻഡ് ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലിൽ

ദുബായ്: ആവേശം അവസാന ഓവറോളം നീണ്ട സെമി പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ 8 റൺസിന് കീഴടക്കി ന്യൂസിലാൻഡ് വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു, മറുപടിക്കിറങ്ങിയ ന്യൂസിലാൻഡിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120ൽ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും.

3 വിക്കറ്റെടുത്ത കിവി സ്പിന്നർ എദൻ കാർസണാണ് കളിയിലെ താരം.അമേലിയ കർ 2 വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 3 സിക്സുൾപ്പെടെ 33 റൺസ് നേടിയ ദയാന്ദ്ര ഡോട്ടിനാണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ഓപ്പണർമാരായ ജോർജിയ പിൽമർ (33), സൂസി ബെയ്‌റ്റ്‌സ് (26), വിക്കറ്റ് കീപ്പർ ഇസ്വി ഗെ‌യ്‌സ് ( പുറത്താകാതെ 14 പന്തിൽ 20 ) എന്നവരുടെ ബാറ്റിംഗാണ് 128ൽ എത്തിച്ചത്. ബൗളഇംഗിലും തിളങ്ങിയ ഡോട്ടിൻ 4 വിക്കറ്റ് വീഴ്ത്തി. ന്യൂസിലാൻഡ് മൂന്നാം തവണയും ദക്ഷിണാഫ്രിക്ക രണ്ടാം തവണയുമാണ് ഫൈനലിൽ എത്തുന്നത്.