ss

അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം , തുഷാര പിള്ള, മേരി ചേച്ചി , മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും സാന്നിദ്ധ്യം അറിയിക്കുന്നു.
സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോക്ടർ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം ചേർന്നാണ് നിർമ്മാണം.
കഥ ഡോക്ടർ ലിസി കെ .ഫെർണാണ്ടസ് ,
സംവിധായകൻ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.
ഛായാഗ്രഹണം-എസ് ശരവണൻ ചിത്രസംയോജനം- ഡോൺമാക്സ്,
പി .ആർ .ഒ എ .എസ് ദിനേശ്.