ആറ്റിങ്ങലിൽ നിന്ന് വക്കത്ത് പോകുന്ന വഴി നിലക്കാമുക്ക് എന്ന സ്ഥലത്ത് നിന്നാണ് ഇന്ന് വാവാ സുരേഷിന് കോൾ വന്നത്. വളർത്തുനായ കുരയ്‌ക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ നോക്കിയപ്പോൾ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പ്. വീട്ടിലേക്ക് ഇഴഞ്ഞ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കല്ലെടുത്ത് എറിഞ്ഞു. അതോടെ പാമ്പ് പത്തി വിടർത്തി ചീറ്റി. പിന്നീട് മതിലിന് സമീപം ഇഴഞ്ഞ് നീങ്ങിയ പാമ്പ് അടുക്കി വച്ചിരുന്ന വിറകിനടിയിലേക്ക് പോയി.
വാവാ സുരേഷ് എത്തിയപ്പോൾ നിരവധി സമീപവാസികളും സ്ഥലത്തെത്തിയിരുന്നു. അടുക്കി വച്ചിരുന്ന വിറകുകളെല്ലാം ഏറെ സമയമെടുത്ത് വാവാ മാറ്റി. ഒടുവിൽ അതിനടിയിൽ നിന്നും അനക്കം കണ്ടു. നോക്കിയപ്പോൾ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ. ആളനക്കം കണ്ടതോടെ പാമ്പ് ഇഴഞ്ഞ് മതിലിൽ കയറാൻ ശ്രമിച്ചു. ഉടൻ തന്നെ വാവാ സുരേഷ് അതിനെ പിടികൂടി. ഉത്ര കൊലപാതകത്തിലെ നിർണായക തെളിവ് ലഭിച്ചതിനെ കുറിച്ചുള്ള വിശദീകരണവും വാവാ പറയുന്നുണ്ട്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
