akhanda



സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന അഖണ്ഡ 2 എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത അഖണ്ഡക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ്. എം. തേജസ്വിനി നന്ദമുരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രം കൂടിയാണ്.
അഖണ്ഡ 2 തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ബോയപതി ശ്രീനു തന്നെയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ അഖണ്ഡ 2 ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം- സി. രാംപ്രസാദ്, സന്തോഷ് ഡി. ദേതാകെ, സംഗീതം- തമൻ. എസ്, കല- എ. എസ്. പ്രകാശ്, എഡിറ്റർ- തമ്മിരാജു, പി.ആർ. ഒ- ശബരി.