ss

മനുഷ്യന്റെ ആർത്തികളോട് ഭൂമി പ്രതികരിക്കുന്നതെങ്ങിനെയാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന നായകൻ പൃഥ്വി തിയേറ്ററിൽ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘർഷങ്ങളുമാണ് വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി ബി മാത്യു നിർമ്മിച്ച നായകൻ പൃഥ്വി ചർച്ചചെയ്യുന്നത്. പ്രസാദ് ജി എഡ്വേർഡാണ് സംവിധായകൻ.

മനുഷ്യനോടുള്ള ഭൂമിയുടെ കലഹം ഉരുൾപൊട്ടലാവുന്നത് സിനിമയിൽ ദൃശ്യവത്കരിച്ചിട്ടുണ്ട്.വയനാട് ദുരന്തത്തിനിരയായവർക്ക് ആദരമായാണ് ചിത്രം സമർപ്പിക്കുന്നത്.
ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ശ്രീകുമാർ ആർ നായരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈജു,അഞ്ജലി പി. സുകുമാർ,
സുകന്യ ഹരിദാസ്,പ്രിയ ബാലൻ, പ്രണവ് മോഹൻ,
രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, ബിജു പൊഴിയൂർ പുളിയനം പൗലോസ്, ,ആരോമൽ എസ് , വിനോദ് വാഴച്ചാൽ തുടങ്ങിയവവരാണ് മറ്റ് താരങ്ങൾ.
കാമറ: അരുൺ ടി ശശി, ഗാനങ്ങൾ: ബി ടി അനിൽകുമാർ, സംഗീതം : സതീഷ് രാമചന്ദ്രൻ,
ആർട്ട്: സനൽ ഗോപിനാഥ് എഡിറ്റിംഗ് : ഷിജി വെമ്പായം , പശ്ചാത്തല സംഗീതം ഷെരോൺ റോയ് ഗോമസ്.