
നടി ദേവികയും ഭർത്താവ് വിജയ് മാധവും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവവുമാണ്. കുക്കിംഗ് വീഡിയോയും ട്രാവൽ വീഡിയോയുമൊക്കെ ദമ്പതികൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്. ദേവിക ഗർഭിണിയാണ്. ആദ്യ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴുള്ള ഓരോ വിശേഷവും ഇവർ ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴും ഗർഭകാല വിശേഷങ്ങൾ ദമ്പതികൾ പങ്കുവയ്ക്കാറുണ്ട്.
കാറിൽ നിന്നുള്ള ഒരു വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം വിജയ് മാധവ് പങ്കുവച്ചത്. ദേവിക ഛർദിക്കുന്നതും, കുട്ടി കരയുന്നതുമാണ് വീഡിയോയിലുള്ളത്. 'കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'ലോകത്ത് നിങ്ങൾക്ക് മാത്രമാണോ ഛർദ്ദി ഈ സമയത്ത് എല്ലാവർക്കും ഛർദി ഉണ്ടാകും. ഇതൊക്കെ വിഡിയോ ഇടുന്നത് എന്തിനാ ആ കരയുന്ന കുഞ്ഞിനെ എടുക്കൂ ഒരോ കോപ്രായം', 'ചിലർ അങ്ങനെയാ ഇതിലേക്ക് ഇറങ്ങി ചെന്നാൽ പിന്നെ കര കയറാൻ പ്രയാസപ്പെടും പിന്നെ എങ്ങനെ കണ്ടെന്റ് ഉണ്ടാക്കും എന്നതിലായിരിക്കും ചിന്ത', 'കഷ്ടം' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, മുപ്പതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.