
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ ഒരു വിദഗ്ധ സമിതി പാനൽ രൂപീകരിക്കുന്നതിനായി സ്പീച്ച് പത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്കുപ്പേഷൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് , സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർ എന്നീ വിഷയങ്ങളിൽ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്പീച്ച് പത്തോളജിസ്റ്റ് - യോഗ്യത - ബി.എ.എസ്.എൽ.പി/എം.എ.എസ്.എൽ.പി/എം.എസ്.സി സ്പീച്ച് ലാംഗ്വിജ് പതോളജി
ഓഡിയോളജിസ്റ്റ് - യോഗ്യത - ബി.എ.എസ്.എൽ.പി/എം.എ.എസ്.എൽ.പി/ എം.എസ്.സി ഓഡിയോളജി
ഒക്കുപ്പേഷൽ തെറാപ്പിസ്റ്റ്- യോഗ്യത - ബിഒടി/എംഒടി
ഫിസിയോ തെറാപ്പിസ്റ്റ് -യോഗ്യത-ബിപിടി/എംപിടി
സൈക്കോളജിസ്റ്റ് -യോഗ്യത-എംഫിൽ ക്ലിനിക്കൽ / റിഹാബിലിറ്റേഷൻ സൈക്കോളജി
സ്‌പെഷ്യൽ എഡ്യുക്കേറ്റർ - യോഗ്യത -ബി.എഡ് സ്‌പെഷൽ എഡ്യൂക്കേഷൻ/ ഡിപ്ലോമ ഇൻ എഎസ്ഡി
സാമാന മേഖലകളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കും, ജില്ലാ റിസോഴ്‌സ് ടീമിലുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. യോഗ്യരായവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സാഹിതം ഒക്ടോബർ 24 നകം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.