s

എൻജിനീയറിംഗ് കോഴ്സ് പൂർത്തിയാക്കുന്നവരിൽ സ്കിൽ മികവ് വർദ്ധിപ്പിച്ച തൊഴിൽ ലഭ്യതമികവ് ഉയർത്താനായി ഐ.ഐ.ടി മദ്രാസിലെ പൂർവ വിദ്യാർത്ഥികൾ രൂപപ്പെടുത്തിയ പാൽസ് എന്ന പ്ലാറ്റ്‌ഫോം എൻജിനീയറിംഗ് കോളേജുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. മാറുന്ന സാഹചര്യത്തിൽ ഭാവി തൊഴിലുകൾക്കിണങ്ങിയ സ്കില്ലുകൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാനാണ് പാൽസ് പ്രവർത്തിക്കുന്നത്. www.palspgm.com

രത്തൻ ടാറ്റ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

രത്തൻ ടാറ്റ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സോഷ്യൽ സയൻസിൽ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.tatatrusts.org

നീറ്റ് പിജി കൗൺസിലിംഗ്

ഏറെ അനിശ്ചിതത്വത്തിനു ശേഷം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നീറ്റ് മെഡിക്കൽ പിജി കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ പുനരാരംഭിക്കും. ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ ഇതിനകം പൂർത്തിയാക്കിയിരുന്നു. ഒന്നിൽ കൂടുതൽ അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. സ്ട്രെയ് റൗണ്ടടക്കം ഈ വർഷം നാലു റൗണ്ട് കൗൺസിലിംഗ് പ്രക്രിയകളുണ്ടാകും. മുമ്പ് നിശ്ചയിച്ച ഷെഡ്യൂളിൽ വന്ന മാറ്റത്തിനനുസരിച് ഈ വർഷം അഡ്‌മിഷൻ തീയതികളിൽ മാറ്റം വരും. www.mcc.nic.in

ഫ്രഞ്ച് സ്കോളർഷിപ് 2025

ഫ്രാൻ‌സിൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ് പ്രോഗ്രാം 2025 നു ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫ്രാൻ‌സിൽ ആറു മാസത്തെ ഉപരിപഠനത്തിനു ശേഷം അഞ്ചു വർഷത്തെ ഷെൻഗെൻ വീസയും അനുവദിക്കും. പ്രവേശനത്തിന് ഫ്രഞ്ച് ഭാഷ അറിഞ്ഞിരിക്കണം. ക്യാമ്പസ് ഫ്രാൻ‌സിൽ നിന്നും അഡ്മിഷനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഇന്റർനാഷണൽ വിദ്യാർത്ഥികൾ ഐ.ഇ.എൽ.ടി.എസ്സും പൂർത്തിയാക്കണം. താല്പര്യമുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ അടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.campusfrance.org