
കോഴിക്കോട്: യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽപിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികൾ മുളകുപൊടി വിതറിയിരുന്നു.
കാറിൽ വരുന്നതിനിടയിൽ ഈ സംഘം ലിഫ്റ്റ് ചോദിച്ചു. ഇവരുടെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. തന്റെ കൈവശം സ്വകാര്യ എടിഎമ്മിൽ നിറക്കാനുള്ള പണമുണ്ടായിരുന്നെന്നും ഇതാണ് അക്രമികൾ കവർന്നതെന്നും യുവാവ് വ്യക്തമാക്കി.