
പാറ്റ്ന: ഫേസ്ബുക്കിൽ സെെനികനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൽ അറസ്റ്റിൽ. കപിലേഷ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ സത്നജില്ലയിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് ഇയാൾ യുവതിയോട് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയബന്ധം സ്ഥാപിക്കുകയും ചെയ്തു. സെെനികനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രതി സെെനികനല്ലെന്നും സ്വകാര്യ ഹോസ്റ്റലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണെന്നും തിരിച്ചറിഞ്ഞതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് യുവതിയെ പ്രതി പീഡിപ്പിച്ചത്.
ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പ്രതി യുവതിയെ ശല്യം ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ന്യായ സംഹിതയിലെ സെക്ഷൻ 367 ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാമെന്ന പൊലീസ് പറഞ്ഞു. കൂടുതൽ യുവതികൾ ഇരയായിട്ടുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിക്കും.
സെെനികനായി ചമഞ്ഞ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന വാർത്തകൾ ഇതിന് മുൻപും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ സെെനികനായി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി വനിതാ കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്ത കേസിൽ 28കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാട്രിമോണി വെബ്സെെറ്റ് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നാണ് യുവതി പറഞ്ഞത്.