kskkskss

പാട്ന: ബീഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ സ്ഥാപനവത്കരിച്ച അഴിമതിയുടെ ചെറിയ ഉദാഹരണം മാത്രമാണ് അപൂർണ മദ്യ നിരോധനമെന്ന് തേജസ്വി കുറ്റപ്പെടുത്തി. മദ്യനിരോധനം പൂർണമായും നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭരിക്കുന്നവരുടെയും പൊലീസിന്റെയും മാഫിയയുടെയും അവിശുദ്ധ കൂട്ടുകെട്ട് കാരണം കരിഞ്ചന്ത തഴച്ചുവളരുകയാണെന്നും പറഞ്ഞു. നിതീഷിനോട് 12 ചോദ്യങ്ങളും ചോദിച്ചുയ

അതിനിടെ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മരണം 42 ആയി. സിവാൻ ജില്ലയിൽ മാതരം 28 ഓളം പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്.