airport

കൊച്ചി: കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി. രാത്രി ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. വിമാനത്തിൽ സഞ്ചരിക്കേണ്ട യാത്രക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. ഭീഷണി സന്ദേശം വന്നത് എക്സിലൂടെയാണെന്നാണ് വിവരം. വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, രാജ്യത്ത് വിമാനങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികളുടെ സിഇഒമാരുമായി അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ. ഡൽഹിയിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ 24മണിക്കൂറിനിടെ 11 വിമാന സർവീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു.