pic

ഒട്ടാവ: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി കാനഡ. കാനഡയിൽ ശേഷിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. വിയന്ന കൺവെൻഷൻ ലംഘിക്കുകയോ കനേഡിയൻ പൗരന്മാരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

നിജ്ജർ വധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച കാനഡ ഇതേവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് വ്യക്തമായ തെളിവുകളില്ലാതെയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കഴിഞ്ഞ ദിവസം സമ്മതിക്കേണ്ടി വന്നു.

കാനഡയുടെ വാദങ്ങൾ തികച്ചും അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഉഭയകക്ഷി ഭിന്നത രൂക്ഷമായതോടെ ഇന്ത്യ കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും കാനഡയിലെ പ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.