hair

ഈ കാലഘട്ടത്തിൽ ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് നര. മുടി നരച്ചാൽ അവ കറുപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നു. വില കൂടിയതും കുറഞ്ഞതുമായ നിരവധി കെമിക്കൽ നിറഞ്ഞ ഡെെകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ അവ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് ഒരു കാര്യം ചിന്തിക്കുക ഈ കെമിക്കൽ ഡെെകൾ ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്.

ഇവ മുടിയുടെ ആരോഗ്യത്തെ മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു. കൂടാതെ വളരെ വേഗം നര ഇരട്ടിയാകുകയും ചെയ്യുന്നു. പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ അവ ചെയ്യാം. തെെരും വെളിച്ചെണ്ണയും ഉപയോഗിച്ച് നരച്ച മുടികൾ എല്ലാം നമുക്ക് കറുപ്പിക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ.

ആവശ്യമായ സാധനങ്ങൾ

  1. വെള്ളിച്ചെണ്ണ
  2. തെെര്
  3. കാപ്പിപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ (തുരുമ്പിച്ച ചീനച്ചട്ടി എടുത്താൽ കൂടുതൽ ഫലം ലഭിക്കും)​ ആവശ്യത്തിന് കാപ്പിപ്പൊടിയും അതിന്റെ അതേ അളവ് വെള്ളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് തെെര് കൂടി ചേർക്കുക. അര മണിക്കൂർ ഇത് അടച്ച് വയ്ക്കണം. പിന്നീട് ഇത് നന്നായി നര ഉള്ള മുടിയിൽ തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂർ തലയിൽ വച്ച ശേഷം താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണുന്നു.