x

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിനെ പിന്നിൽ നിന്ന് പൊരുതി 2-1ന് കീഴടക്കി തിരുവനന്തപുരം കൊമ്പൻസ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരുവനന്തപുരത്തിന്റെ ആവേശജയം. ലീഗിൽ കണ്ണൂരിന്റെ ആദ്യ തോൽവിയാണിത്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ കണ്ണൂരിനായി അലിസ്റ്റർ ആന്റണിയും തിരുവനന്തപുരത്തിനായി ഓട്ടിമർ, അക്മൽ ഷാൻ എന്നിവരും ഗോൾ നേടി. എട്ട് കളികളിൽ 13 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. എട്ട് കളികളിൽ 12 പോയന്റുള്ള

തിരുവനന്തപുരം - കണ്ണൂർ ആദ്യ ലെഗ് മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് ഫോഴ്സ കൊച്ചി, കാലിക്കറ്റ് എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്