
തിരുവന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയെ കേരള ഒളിമ്പിക് അസോസിയേഷനും സായ്, എൽ.എൻ.സി.പി.ഇയും സംയുക്തമായി ഇന്നലെ തിരുവനന്തപുരം എയർ പോർട്ടിൽ സ്വീകരിച്ചു. 
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി .സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്.രാജീവ്, എക്സിക്യുട്ടിവ് ഡയറക്ടർ എസ് . എൻ രഘുചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് കെ.സ് ബാലഗോപാൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജുവർമ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ  തുടങ്ങിയവർ പങ്കെടുത്തു. ചെണ്ട,പഞ്ചാരിമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് കുട്ടികളും കായിക മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.