
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാൻ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ ജാമി മക്‌ലാരനും ദിമിത്രി പെട്രാറ്റോസുമാണ് ബഗാന്റെ ഗോളുകൾ നേടിയത്. പോയിന്റ് ടേബിളിൽ ബഗാൻ രണ്ടാമതും ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തുമാണ്.