pic

വാഷിംഗ്ടൺ: നവംബർ 5ന് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി ഡബ്ല്യു.ഡബ്ല്യു.ഇ (വേൾഡ് റസ്ലിംഗ് എന്റർടെയ്ൻമെന്റ്) ഇതിഹാസങ്ങളായ ദ അണ്ടർടേക്കറും (മാർക്ക് കാലവേ) കെയ്നും (ഗ്ലെൻ ജേക്കബ്സ്).

ട്രംപിന്റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസിനെ പരിഹസിക്കുന്ന മൂവരും ഒന്നിച്ചുള്ള വീഡിയോ ടിക്ക്ടോക്കിൽ വൈറലായി. ട്രംപ് ദുർബലനും അമിത ഭാരമുള്ളയാളാണെന്നും പറഞ്ഞ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം ഡേവ് ബാറ്റിസ്റ്റയേയും മൂവരും വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

യു.എസിന്റെ ഭാവിയ്ക്കായി ഏവരും യുക്തിയോടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് അണ്ടർടേക്കർ വീഡിയോയിൽ പറയുന്നു. അതേ സമയം, അണ്ടർടേക്കറിനൊപ്പം അഭിമുഖത്തിൽ പങ്കെടുക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ട്. അണ്ടർടേക്കറിന്റെ പോഡ്കാസ്റ്റിൽ ട്രംപ് അതിഥിയായെത്തുമെന്നാണ് വിവരം. യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.