ryuta-watanabe

ജപ്പാനിലെ ഹോക്കെെഡോയിലുള്ള റ്യൂത്ത വാതാനാബേ എന്ന 36കാരന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 10 വർഷമായി ജോലി ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഇയാൾക്ക് 'വിവാഹത്തിന്റെ ദെെവം (ഗോഡ് ഓഫ് മാരേജ്)' ആയിത്തീരണമെന്നാണ് ആഗ്രഹം. ഇപ്പോൾ റ്യൂത്തിന് നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുണ്ട്. ഇവരുടെ ചിലവിലാണ് റ്യൂത്ത് ജീവിക്കുന്നത്. തനിക്ക് വിവാഹത്തിന്റെ എണ്ണത്തിൽ ലോക റെക്കോർഡ് സ്ഥാപിക്കണമെന്നും 56 കുട്ടികൾ വേണമെന്നും റ്യൂത്ത് പറയുന്നു. നിലവിൽ 10 കുട്ടികൾ ഇദ്ദേഹത്തിനുണ്ട്.

റ്യൂത്തയുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ വിവാഹബന്ധത്തിലേതുപോലെ ഒരു വീട്ടിൽ കഴിയുകയും ഉത്തരവാദിത്വങ്ങൾ ഒരുമിച്ച് ചെയ്യുകയും ചെയ്യുന്നു. തന്റെ രണ്ട് മക്കൾക്കും മൂന്ന് ഭാര്യമാർക്കുമൊപ്പമാണ് റ്യൂത്ത് ഇപ്പോൾ കഴിയുന്നത്. വീട്ടിലെ ഒട്ടുമിക്ക ജോലികളും പാചകവും കുട്ടികളെ നോക്കുന്നതുമെല്ലാം റ്യൂത്ത് തന്നെയാണ്.

ഒരു മാസം 9,14,000 യെൻ (അഞ്ച് ലക്ഷം രൂപ) ആണ് ഇവരുടെ കുടുംബച്ചെലവ്. റ്യൂത്തയുടെ ഭാര്യമാരും കാമുകിമാരുമാണ് ഈ ചെലവ് വഹിക്കുന്നത്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇദ്ദേഹം കാമുകിമാരെ കണ്ടെത്തിയത്. ആറ് കൊല്ലം മുൻപ് കാമുകി ഉപേക്ഷിച്ചതോടെയാണ് ഡേറ്റിംഗ് ആപ്പുകളിലൂടെ പുതിയ കാമുകിമാരെ തേടാൻ റ്യൂത്ത് ആരംഭിച്ചത്. തന്റെ ഭാര്യമാരും കാമുകിമാരും പരസ്പരം ഏറെ സ്നേഹിക്കുന്നതായും അദ്ദേഹം ഒരു ജപ്പാൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.