
ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സിൽ പണത്തിന് പുറമെ നിരവധി കാര്യങ്ങൾ സൂക്ഷിക്കാറുണ്ട്. ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങൾ പേഴ്സിൽ കാണും. എന്നാൽ പലരും തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്.
പേഴ്സും സാമ്പത്തിക സ്ഥിതിയും തമ്മിൽ വളരെ അടുത്തബന്ധമാണ് ഉള്ളത്. ജീവിതത്തിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ പേഴ്‌സിന് കഴിയുമെന്നാണ് വിശ്വാസം. എന്നാൽ പേഴ്സിൽ ചില കാര്യങ്ങൾ സൂക്ഷിക്കുന്നത് ഇതിനെ വിപരീതമായി ബാധിക്കുന്നു. പേഴ്സിൽ നാം സൂക്ഷിക്കുന്ന പലതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെക്കാം.
അതിൽ ഒന്നാണ് ചിത്രങ്ങൾ. മരിച്ച ബന്ധുക്കളുടെ ചിത്രം പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുതെന്നാണ് വാസ്തുപ്രകാരം പറയുന്നത്. ഇത് നെഗറ്റീവ് എനർജി തരും. അതുപോലെ തന്നെ കുടുംബഫോട്ടോയും പേഴ്സിൽ കൊണ്ട് നടക്കുന്നത് അത്ര നല്ല ശീലമല്ല. ഷോപ്പിംഗ് കഴിഞ്ഞ ശേഷം ബില്ലുകൾ പേഴ്സിൽ സൂക്ഷിക്കുന്നതും ഒരു ശരിയായ ശീലമല്ലെന്നാണ് പറയുന്നത്. വാസ്തുപ്രകാരം താക്കോലും ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത്.
അതുപോലെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകളും സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് ഭാഗ്യത്തെ തിരിച്ചയക്കും. മുതിർന്നവർ സമ്മാനമായോ കെെനീട്ടമായോ തരുന്ന പണവും പേഴ്സിൽ സൂക്ഷിക്കാൻ പാടില്ല. കടം വാങ്ങിയ പണവും സൂക്ഷിക്കരുത്. കീറിയ പേഴ്സ് ഉപയോഗിക്കുന്നതും നല്ലതല്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെ ഉണ്ടാകുകയും കെെയിൽ പണം നിൽക്കുകയും ചെയ്യുന്നു.