theft

കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ ഡി ജെ അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഉത്തരേന്ത്യൻ സംഘത്തിലെ രണ്ട് പേരെ കേരളത്തിലെത്തിച്ചു. പ്രതികളായ അതിപുർ റഹ്മാൻ, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. പഴയ ഡൽഹിയിലെ ദരിയാഗഞ്ച് പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സംഘങ്ങളാണ് മൊബൈൽ കൂട്ട മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഘത്തിലെ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഒക്ടോബർ ആറിന് കൊച്ചിയിൽ നടന്ന സംഗീത നിശയ്ക്കിടെ 21 ഐഫോണുകൾ ഉൾപ്പെടെ 39 ഫോണുകളാണ് മോഷണം പോയത്. ഡൽഹി സംഘം ഒക്ടോബർ ആറിന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലെത്തി ലോഡ്ജിൽ താമസിച്ച ശേഷമാണ് വൈകിട്ട് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. മോഷണശേഷം ലോഡ്ജിൽ തിരിച്ചെത്തി തൊട്ടടുത്ത ദിവസം തന്നെ ട്രെയിൻ മാർഗം മടങ്ങുകയും ചെയ്തു. ഡൽഹിയിൽ എത്തിയതിനുശേഷം ഫോണുകൾ വിൽക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സംഗീതനിശയിൽ ര​ണ്ട് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​മാ​രു​ടെ​യും​ ​നാ​ല് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നൂ​റോ​ളം​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​സു​ര​ക്ഷാ​ചു​മ​ത​ല​യ്ക്കാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ത്. അതേസമയം, ​സം​ഗീ​ത​നി​ശ​യ്ക്കി​ടെ​ ​ക​ഞ്ചാ​വ് ​കൈ​വ​ശം​ ​വ​ച്ച​തി​ന് ​ര​ണ്ട് ​കേ​സു​ക​ളും​ ​മു​ള​വു​കാ​ട് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രുന്നു.​ ​ആ​ല​പ്പു​ഴ​ ​ച​ന്തി​രൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​ല് ​യു​വാ​ക്ക​ളാ​ണ് അറസ്റ്റിലായത്.​ ​ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ​