
അശ്വതി: പുതിയ തൊഴിൽമേഖല കണ്ടെത്തും. ആരോഗ്യകാര്യങ്ങൾക്ക് ചെലവ് വർദ്ധിക്കാനിടയുണ്ട്. ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. അപവാദപ്രചരണങ്ങൾ സൂക്ഷിക്കണം. ദൂരദേശത്ത് തൊഴിൽതേടി പോകേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
ഭരണി: വിദ്യാർത്ഥികൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രണയിതാക്കൾ സന്തോഷകരമായ വാർത്ത കേൾക്കും. പഠനം തടസപ്പെടാതെ ശ്രദ്ധിക്കണം. വിദേശത്ത് പഠനം സാദ്ധ്യമാകും. അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. ഭാഗ്യദിനം വെള്ളി.
കാർത്തിക: പ്രവർത്തനമികവ് ,പഠനമികവ് , കാര്യനേട്ടം എന്നിവ ഉണ്ടാകും. യാത്രക്ലേശം അനുഭവപ്പെടാം. വീടു നിർമ്മാണത്തിന് തുടക്കം കുറിക്കും. രണ്ടാം വിവാഹയോഗം നടക്കും. ധൈര്യവും മനക്കരുത്തും വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
രോഹിണി: കേസുകളുമായി ബന്ധപ്പെട്ട് തടസങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. പൂർവ്വികസ്വത്ത് ലഭിക്കാനിടയുണ്ട്. ആർക്കും പണം കടം കൊടുക്കരുത്. പഠനകാര്യങ്ങളിൽ മികവു പുലർത്തും. കലഹ പ്രവണത വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ.
മകയിരം: പുതിയ ബന്ധങ്ങൾ കൊണ്ട് നേട്ടങ്ങളുണ്ടാകും. മാനസിക ഉല്ലാസം അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. തൊഴിൽ മേഖലയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തും. വിശിഷ്ട ചടങ്ങുകളിൽ പങ്കാളിയാകും. സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. സ്നേഹിതരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ഭാഗ്യദിനം ശനി.
പുണർതം: തൊഴിൽ സംബന്ധമായി പുതിയ മേഖലകളിൽ പ്രവേശിക്കും. കാര്യവിജയം ഉണ്ടാകും. ദൂരയാത്രകൾ നടത്തും. ചെലവുകൾ പ്രത്യേകം ശ്രദ്ധിക്കണം. നഷ്ടസാദ്ധ്യത കാണുന്നുണ്ട്. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.
പൂയം: കാര്യനേട്ടം അനുഭവപ്പെടും. ആഗ്രഹങ്ങൾ ഒരു പരിധിവരെ നടത്തിയെടുക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. വിവാഹതടസങ്ങൾ നീങ്ങും. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്തു തീർക്കും. തർക്കസാദ്ധ്യത പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യദിനം വെള്ളി.
ആയില്യം: രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവത്തകർക്കും നേട്ടങ്ങളുണ്ടാകും. സഹോദരങ്ങൾക്ക് ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. സാമ്പത്തിക പ്രതിസന്ധി നേരിടും. സ്ഥാനമാനങ്ങൾ ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
മകം: ഏർപ്പെടുന്ന പ്രവർത്തികളിൽ വിജയമുണ്ടാകും. കലഹപ്രവണത വർദ്ധിക്കും. പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് തടസവാദങ്ങൾ കേൾക്കേണ്ടി വന്നേക്കാം. ബിസിനസിൽ നേട്ടം. ഭാഗ്യദിനം ശനി.
പൂരം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. അപവാദ ആരോപണങ്ങളുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജോലിയിൽ മാനസിക സമ്മർദ്ദം വർദ്ധിക്കാം. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ഭാഗ്യദിനം ചൊവ്വ.
ഉത്രം: തടസമുള്ള പല കാര്യങ്ങളും വിജയത്തിലെത്തിക്കും. കുടുംബത്തിൽ സന്തോഷം അനുഭവമുണ്ടാകും. പിതൃസ്ഥാനീയരുടെ സഹകരണം വിജയത്തിലേക്ക് നയിക്കും. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് ഉദ്ദ്യോഗ സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
അത്തം: ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളുമൊത്ത് ദൂരയാത്രകൾ ആവശ്യമായി വരും. ഭൂമി സംബന്ധമായ തർക്കങ്ങളുണ്ടാകും. നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും. പ്രേമബന്ധം സഫലമാകും. ഭാഗ്യദിനം വെള്ളി.
ചിത്തിര: പല കാര്യങ്ങളിലും ധീരമായി നിലപാട് സ്വീകരിക്കും. വ്യാവസായിക മേഖലയിൽ നിന്നു ലാഭമുണ്ടാകൻ സാദ്ധ്യത. തൊഴിലിൽ ആത്മാർത്ഥതയോടുള്ള പ്രവർത്തനം ഗുണം ചെയ്യും. അമിത ചിന്ത മാനസിക സമ്മർദ്ദം കൂട്ടും. ഭാഗ്യദിനം ബുധൻ.
ചോതി: ദൂരയാത്രകൾ കൂടുതൽ ഗുണകരമാകും. പ്രവർത്തന മേഖലകളിൽ വിജയമുണ്ടാകും. പൊതുമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്ക് അംഗീകാരവും വിജയവും ഉണ്ടാകും. തൊഴിൽ കാര്യങ്ങളിൽ ശ്രദ്ധിച്ചു നീങ്ങണം. ഭാഗ്യദിനം തിങ്കൾ.
വിശാഖം: ധനനേട്ടം, കാര്യവിജയം, വിദ്യാവിജയം, സന്താനഗുണം എന്നിവയുണ്ടാകും. അഭിപ്രായങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും. അപവാദങ്ങൾ കേൾക്കാൻ ഇടവരും. അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം ബുധൻ.
അനിഴം: ശുഭകാര്യങ്ങൾക്കായി പണം മുടക്കും. ഏജൻസി ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. സർക്കാരിൽ നിന്നു കോൺട്രാക്ടുകൾ ലഭിക്കും. എല്ലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല സമയം. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: ബിസിനസിൽ പുരോഗതിയുണ്ടാകും. അദ്ധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലവും അംഗീകാരവും ലഭിക്കും. ആരോഗ്യസംബന്ധമായ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭാഗ്യദിനം വ്യാഴം.
മൂലം: തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് വിദേശയാത്ര നടത്തും. തർക്കവിഷയങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കണം. പണം കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യരുത്. കാർഷികമേഖലയിൽ നേട്ടം. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. ഭാഗ്യദിനം ബുധൻ.
പൂരാടം: അദ്ധ്യാപർക്ക് അനുകൂല സമയം. തൊഴിൽ നേട്ടങ്ങളുണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെലവുകൾ വർദ്ധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യദിനം വെള്ളി.
ഉത്രാടം: കാര്യതടസങ്ങൾ നീങ്ങും. തൊഴിൽമേഖല പുഷ്ടിപ്പെടും. വിവാഹാലോചനകൾ വരും. തൊഴിൽ വിജയമുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദേശത്തു നിന്ന് അനുകൂല അവസരങ്ങൾ തേടിയെത്തും. കേസ് വഴക്കുകളിൽ വിജയം. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: വിദേശയാത്ര സഫലമാകും. പുതിയ ബന്ധങ്ങളിലൂടെ ബിസിനസുകൾക്ക് പദ്ധതി തയ്യാറാക്കും. അകന്നു നിന്നവർ അടുത്തുവരും. പുതിയ ജോലി സാഹചര്യങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
അവിട്ടം: ഗുരുജനങ്ങളുടെ സഹായ സഹകരണങ്ങളുണ്ടാകും. കാര്യവിജയം മറ്റുള്ളവരുടെ സ്നേഹാദരവ് എന്നിവ ലഭിക്കും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുതിയ തൊഴിൽമേഖല കണ്ടെത്തും. ഭാഗ്യദിനം തിങ്കൾ.
ചതയം: ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരുടെ അംഗീകാരവും സഹായവും ലഭിക്കും. കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം. ഭാഗ്യദിനം വെള്ളി.
പൂരുരുട്ടാതി: ഈശ്വരാധീനം കാണുന്നു. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പൊതുവിൽ ശുഭവാരമാണ്. മക്കളുടെ കാര്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അന്യരിൽ നിന്നു സഹായം ലഭിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: സാമ്പത്തിക തർക്കങ്ങൾ ഉടലെടുക്കും. അപവാദ ആരോപണങ്ങൾ കേൾക്കാൻ സാദ്ധ്യത. കച്ചവടത്തിൽ നേട്ടവും ലാഭവുമുണ്ടാകും. വിദ്യാഭ്യാസ ചെലവുകൾ വർദ്ധിക്കും. കഴിവുകൾ അംഗീകരിക്കപ്പെടും. ഭാഗ്യദിനം ചൊവ്വ.
രേവതി: ബിസനസ് രംഗത്തും നേട്ടം വർദ്ധിക്കും. കേസുകളിൽ വിജയിക്കും. കൂടുതൽ പണം മുടക്കുള്ള തൊഴിലുകൾ ചെയ്യാൻ ശ്രമിക്കരുത്. പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം. മനസിന് സന്തോഷാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ഞായർ.