
നെടുമങ്ങാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ചതായി പരാതി. നഗരസഭ പരിധിയിലെ കുളവിക്കോണം മുക്കോലയ്ക്കൽ യദുകുലത്തിൽ ടി.ശ്രീകണ്ഠൻ നായരുടെ പുതിതായി പണിയുന്ന കെട്ടിടത്തിലെ വയറിംഗ് സാധനങ്ങളാണ് മോഷണം പോയത്. ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കിയ മുറികളിൽ നിന്ന് കേബിളുകൾ ഊരി എടുക്കുകയും മുറിയിൽ പൂട്ടി വച്ചിരുന്ന ഒമ്പത് ബണ്ടിൽ വയറും17 സ്വച്ച് ബോർഡ് ബോക്സുകളും നഷ്ടപ്പെട്ടതായി ശ്രീകണ്ഠൻ നായർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. സി.പി.ഐ മുക്കോലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറിയാണ് ശ്രീകണ്ഠൻ നായർ. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു.