bj

ഭു​വ​നേ​ശ്വ​ർ​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​ന​ന്ദി​ ​അ​റി​യിച്ച് 100​ ​രൂ​പ​ ​കൊ​ടു​ത്ത​യ​ച്ച് ​ഒ​ഡീ​ഷ​യി​ൽ​ ​നി​ന്നു​ള്ള​ ​ദ​ളി​ത് ​സ്ത്രീ.​ ​പാ​ർ​ട്ടി​ ​അം​ഗ​ത്വ​ ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ബൈ​ജ​യ​ന്ത് ​ജ​യ് ​പാ​ണ്ഡ​ ​ഒ​ഡീ​ഷ​യി​ലെ​ ​സു​ന്ദ​ർ​ഗ​ഢ് ​ജി​ല്ല​യി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​സ്​ത്രീ​ 100​ ​രൂ​പ​ ​ന​ൽ​കി​യ​ത്.​ ​​ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ​ വിവരം ​ബൈ​ജ​യ​ന്ത് ​ജ​യ് ​പാ​ണ്ഡ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​'​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് ​ന​ന്ദി​ ​അ​റി​യി​ക്കാ​ൻ​ 100​ ​രൂ​പ​ ​വാ​ങ്ങാ​ൻ​ ​ആ​ ​സ്ത്രീ​ ​നി​ർ​ബ​ന്ധി​ച്ചു.​ ​അ​ത് ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞി​ട്ടും​ ​അ​വ​ർ​ ​ചെ​വി​കൊ​ണ്ടി​ല്ല.​ ​ഇ​ത് ​ഒ​ഡീ​ഷ​യും​ ​ഭാ​ര​ത​വും​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ്',​ ​അ​ഞ്ച് ​ത​വ​ണ​ ​എം.​പി​യാ​യി​ട്ടു​ള്ള​ ​ബൈ​ജ​യ​ന്ത് ​​ ​എ​ക്സി​ൽ​ ​കു​റി​ച്ചു.​ ​പി​ന്നാ​ലെ​ ​'​നാ​രി​ ​ശ​ക്തി​"​യു​ടെ​ ​ഈ​ ​അ​നു​ഗ്ര​ഹം​ ​വി​ക​സി​ത​ ​ഭാ​ര​ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ​മോ​ദി​ ​എ​ക്സി​ൽ​ ​കു​റി​ച്ചു.'​ ​ഈ​ ​വാ​ത്സ​ല്യം​ ​എ​ന്നെ​ ​വ​ള​രെ​ ​സ്പ​ർ​ശി​ച്ചു.​ ​ഇ​തി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​വി​ക​സി​ത​ ​ഭാ​ര​തം​ ​കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രും.​ ​എ​പ്പോ​ഴു​മു​ള്ള​ ​അ​നു​ഗ്ര​ഹ​ത്തി​ന് ​നാ​രീ​ശ​ക്തി​യെ​ ​വ​ണ​ങ്ങു​ന്നു.​വി​ക​സി​ത​ ​ഭാ​ര​തം​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​ഞാ​ൻ​ ​തു​ട​ർ​ന്നും​ ​പ്ര​വ​ർ​ത്തി​ക്കും​"​-​ ​മോ​ദി​ ​കു​റി​ച്ചു.