lncpe

തിരുവനന്തപുരം: ഖേലോ ഇന്ത്യയിലൂടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തിരുവനന്തപുരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്ററായ എൽ.എൻ.സി.പി.ഇയിൽ നിർമിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികതാരങ്ങൾ സ്പോർട്സിനെ സർക്കാർ ജോലിക്കായുളള വഴിയായി മാത്രം കാണരുതെന്നും രാജ്യത്തിന് വേണ്ടി ്മെ ഡൽ നേടി അഭിമാനം ഉയർത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.ഇന്നലെ രാവി​ലെ ഗോൾഫ് ക്ളബി​ലെ നവീകരി​ച്ച ഗോൾഫ് കോഴ്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്തി​ സുരേഷ് ഗോപി​,ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൽ.എൻ.സി​.പി​.ഇ പ്രി​ൻസി​പ്പൽ ജി​.കി​ഷോർ,കേരള ഒളി​മ്പി​ക് അസോസി​യേഷൻ പ്രസി​ഡന്റ് വി​.സുനി​ൽകുമാർ,സി​.ഇ.ഒ രഘുചന്ദ്രൻ നായർ തുടങ്ങി​യവർ പങ്കെടുത്തു.​