പാരിപ്പള്ളി: നൂറ്റാണ്ടുകൾ പഴക്കമുള്ള ചാത്തന്നൂർ ചെട്ടിക്കുടി കുടുംബത്തിന്റെ തായ്‌വഴിയായ വേങ്കോട് കൊച്ചുവീട്ടിൽ കുടുംബത്തിന്റെ വാർഷിക പൊതുയോഗം മുതിർന്ന കാരണവർ ജയഘോഷ് പട്ടേൽ യോഗം ഉദ്ഘാടനംചെയ്തു. സുജാത ഗുരുദാസൻ അദ്ധ്യക്ഷത വഹിച്ചു. കവി ബാബുപാക്കനാർ ആമുഖ പ്രഭാഷണവും ഡോ.ഇന്ദ്രബാബു മുഖ്യ പ്രഭാഷണവും നടത്തി. മഹിളാമണി കലാധരൻ, അജിതകുമാരി, പുഷ്പാസനൻ, സുജ, സുനി, സുധീർ സോമരാജൻ, നോബൽബാബു തുടങ്ങിയവർ സംസാരിച്ചു. സവിതാറായി പ്രശോഭൻ നന്ദി പറഞ്ഞു.