cash

കോട്ടയം: ഒരു മാസത്തിനിടെ റബർ വില 252 രൂപയിൽ നിന്ന് 60 രൂപ വരെ ഇടിഞ്ഞ് 190 രൂപയിലും താഴെയെത്തി.

രണ്ടു ലക്ഷം ടൺ ഇറക്കുമതി റബർ എത്തിയതാണ് വിനയായത്. റബർ ശേഖരം ആവശ്യത്തിനുള്ളതിനാൽ വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടു നിന്നു. വിദേശ വിപണിയിലും വില താഴുകയാണ്. ബാങ്കോക്ക് വില 247രൂപയിൽ നിന്ന് 225ലേക്ക് താഴ്ന്നു. ജപ്പാൻ, സിംഗപ്പൂർ വിപണികളും നിലം പൊത്തി. ഉത്പാദനം കൂടുകയും ഉപഭോഗം കുറയുകയും ചെയ്താൽ വില 150 രൂപ വരെ താഴ്ന്നേക്കും.

ഇറക്കുമതി

ആഗസ്റ്റിൽ 95000 ടണ്ണും സെപ്തംബറിൽ 61000 ടണ്ണും റബർ ഇന്ത്യയിലെത്തി

ഉത്പാദനം ഇടിയുന്നു

ഒരു വർഷത്തിനിടെ ഉത്പാദനം3. 56 ലക്ഷം ടണ്ണിൽ നിന്ന് 37 ശതമാനം ഇടിഞ്ഞ് 2.25 ലക്ഷം ടണ്ണായെന്ന് ടയർ വ്യവസായ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പറയുന്നു .ഉത്പാദനത്തിലെ ഇടിവ് കണക്കിലെടുത്ത് ഇറക്കുമതി കൂട്ടണമെന്നും അവർ പറയുന്നു

ഉത്സവ കാലത്തിലും കുരുമുളകിന് രക്ഷയില്ല

ദീപാവലി സീസൺ അടുത്തിട്ടും ഉത്തരേന്ത്യൻ വ്യാപാരികൾ സുഗന്ധവ്യ‌ഞ്ജന വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കുരുമുളകിന്റെ രാജ്യാന്തര വില ടണ്ണിന് 8000 ഡോളറാണ്. ബ്രസീൽ 6900 ഡോളറിനും വിയറ്റ്നാം 7100 ഡോളറിനും ഇന്തോനേഷ്യ 7400 ഡോളറിനും വിൽക്കുന്നു.