burger

വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണുന്ന പലതും നമ്മളെ ആകർഷിക്കാറുണ്ട്. ഇവ കഴിക്കണമെന്ന് തോന്നുകയും ചെയ്യും. എന്നാൽ ചില സമയങ്ങളിൽ വില നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാറുണ്ട്.

ഒരു ബർഗറും പിസ്സയുമൊക്കെ കഴിക്കാൻ ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വെറുതെ പറയുന്നതല്ല. ലോകത്ത് തന്നെ ഏറ്റവും വിലകൂടിയ എട്ട് വിഭവങ്ങൾ പരിചയപ്പെടാം.


അൽമാസ് കാവിയർ (Almas Caviar)


അപൂർവമായി കാണപ്പെടുന്ന ഒരിനം മത്സ്യമായ ആൽബിനോ സ്റ്റർജന്റെ മുട്ടകളിൽ നിന്നാണ് ഈ വിഭവം ഉണ്ടാക്കുന്നത്. 24 കാരറ്റ് സ്വർണ്ണ ടിന്നിലാണ് ഈ വിഭവം വിളമ്പുന്നത്‌. 28,63,500 രൂപയാണ് കിലോയ്ക്ക്.

almas-caviar

ദി ഫോർട്രസ് സ്റ്റിൽ ഫിഷർമാൻ ഇൻഡുൽജൻസ് (The Fortress Stilt Fisherman Indulgence)


ശ്രീലങ്കൻ മധുരപലഹാരമാണിത്. ഫ്രൂട്ട്, ചോക്ലേറ്റ്,മത്സ്യത്തൊഴിലാളിയുടെ ശിൽപം, രത്നം എന്നിവ ഇതിനൊപ്പം കാണാം. 12,03,500 രൂപയാണ് വില.

the-fortress-stilt-

ബെലുഗ കാവിയാർ (Beluga Caviar)

കറുത്ത സ്വർണം എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്. അൽമാസ് കാവിയർ പോലെ ഒരിനം മീനിൽ നിന്നാണ് ഇതുണ്ടാക്കുന്നത്. കിലോയ്‌ക്ക് 20,75,000 രൂപയാണ് വില.

Louis XIII Pizza


ഇറ്റലിയിലെ ഷെഫ് റെനാറ്റോ വയോളയാണ് ഈ ആഡംബര പിസ്സയ്ക്ക് പിന്നിൽ. ഇതുണ്ടാക്കാൻ
എഴുപത്തിരണ്ട് മണിക്കൂറോളം ആവശ്യമാണ്. ഒരെണ്ണത്തിന് 9,96,000 രൂപയാണ്.

ഗ്രാൻഡ് വെലാസ് ടാക്കോസ് (Grand Velas Tacos)


മെക്സിക്കോയിലെ ഗ്രാൻഡ് വെലാസ് ലോസ് കാബോസ് റിസോർട്ടിലാണ് ഈ വിഭവം വിളമ്പുന്നത്. ലോകത്തെ ഏറ്റവും വിലകൂടിയ ടാക്കോയാണിത്. 20,75,000 രൂപയാണ് വില.

grand-velas-tacos-

Fleur Burger


വിലകൂടിയ വൈൻ അടക്കമുള്ളവ ഉപയോഗിച്ചാണ് ഈ ബർഗർ നിർമിക്കുന്നത്. ബീഫ് അടക്കമുള്ളവ ചേർക്കുന്നു. 5000 രൂപ മുതൽ 4,15,000 വരെയാണ് വില.

White Truffle and Gold Pizza

അത്യാഡംബര വിഭവമാണിത്. പേര് പോലെത്തന്നെ സ്വർണം അടക്കമുള്ളവ ചേർത്താണ് ഇത് ഉണ്ടാക്കുന്നതെന്നാണ് വിവരം. ഒരെണ്ണത്തിന് 2,00,860 രൂപയാണ്.


24K Gold Ice Cream Sundae


ന്യൂയോർക്കിലാണ് ഈ ഐസ്‌ക്രീം ലഭിക്കുന്നത്. ഐസ്‌ക്രീം, 24 കാരറ്റ് ഗോൾഡ് ലീഫ് അടക്കുള്ളവ ചേർത്താണുണ്ടാക്കുന്നത്. ഒരെണ്ണത്തിന് 83,000 രൂപയാണ്.