actor-bala-

താൻ വീണ്ടും വിവാഹിതനാകാൻ പോകുകയാണെന്ന് നടൻ ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിയമപരമായി വിവാഹം കഴിക്കുമെന്നും തനിക്ക് ഒരു കുഞ്ഞ് ജനിച്ചാൽ ഒരിക്കലും കാണാൻ വരരുതെന്നും താരം പറഞ്ഞു. ഇതോടൊപ്പം തന്റെ 250 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് ആർക്ക് കൊടുക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ബാല പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നടന്നത്. മുൻ ഭാര്യ ബാലയ്‌ക്കെതിരെ പരാതി നൽകിയതും തുടർന്ന് നടനെ പൊലീസ് എത്തി അറസ്റ്റ് ചെയ്തതും വലിയ സംഭവമായിരുന്നു. ബാല പുറത്തുവിടുന്ന പ്രസ്താവനകളും തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്ന തരത്തിലാണെന്നാണ് മുൻ ഭാര്യ ആരോപിക്കുന്നത്. മകളെ തന്നിൽ നിന്നകറ്റുന്നെന്ന് ബാല പരാതി പറഞ്ഞതിന് പിന്നാലെ മകളും രംഗത്തെത്തി. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.

ഇതിനിടെ, ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് എവിടെയെന്നും എന്താണ് പ്രതികരിക്കാത്തതെന്നും ചോദിച്ച് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ് എലിസബത്ത്. അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത് ഇപ്പോൾ. ഇടയ്ക്കിടെ ഫേസ്ബുക്കിൽ വീഡിയോയും വ്‌ളോഗും പോസ്റ്റ് ചെയ്യുന്ന എലിസബത്ത് ഇത്തവണ എത്തിയത് സന്തോഷവതിയായി പുഞ്ചിരിക്കുന്ന ചിത്രവുമായാണ്. ബാലയുടെ വിവാഹ പ്രഖ്യാപനത്തിന് പിന്നാലെയാണ് എലിസബത്ത് പോസ്റ്റ് പങ്കുവച്ചത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും അമൃതയെയും ഒക്കെ കാണുമ്പോൾ സന്തോഷമാണ്', 'കുറേക്കൂടി സുന്ദരിയും മിടുക്കിയുമായിരിക്കുന്നു', മോളെ, നിനക്ക് സുഖമല്ലേ...? മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്ത് സന്തോഷമായി ജീവിക്കുക. എല്ലാം നല്ലതിനാണ് എന്ന് കരുതുക നല്ല ഹൃദയമുള്ളവരെ ദൈവം കൈവിടില്ല.. ഇഷ്ടത്തോടെ അതിലേറെ. പ്രാർത്ഥനയോടെ...ഒരു ചേച്ചി'. 'ബാല പോണെങ്കിൽ അവനോട് പോവാൻ പറ. ചേച്ചിക്ക് നല്ല ഒരു ചെക്കനെ കിട്ടട്ടെ'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.