
ഓംലറ്റുകൾ കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാണല്ലേ? തട്ടുകടകളിൽ ഉണ്ടാക്കുന്ന ചൂട് ഓംലറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. മാത്രമല്ല വിവിധ തരത്തിലുള്ള ഓംലറ്റുകളും ഇന്ന് ഭക്ഷണശാലകളിൽ ലഭ്യമാണ്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഓംലറ്റ് മേക്കിംഗ് കണ്ടാൽ ആരായാലും ഒന്നു ഞെട്ടും. ഓംലറ്റിൽ നടത്തിയ പരീക്ഷണമാണ് എല്ലാവരെയും ഞെട്ടിച്ചത്.
കൊൽക്കത്തയിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരൻ ഓംലറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത് ശീതള പാനീയമായ ഫാന്റ ആണ്. ഒരു ചെറിയ കുപ്പി ഫാന്റ പാനിൽ പൊട്ടിച്ചൊഴിച്ച് അതിന്റെ മുകളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുകയാണ്. പിന്നാലെ ഉള്ളിയും പച്ചമുളകും തക്കാളിയും ഇടുന്നുണ്ട്. അവസാനം ഓറഞ്ച് നിറത്തിലാണ് ഓംലറ്റ് പ്ലേറ്റിലേക്ക് എത്തുന്നത്.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ഓംലറ്റിനെതിരെ രംഗത്തെത്തിയത്. കാൻസർ വരാൻ വേറെ എവിടെയും പോകേണ്ട എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ലാസ്റ്റ് സപ്പറെന്നും എന്തൊക്കെ മണ്ടത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നതെന്ന കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇതാദ്യമായല്ല, ഇത്തരം ഓംലെറ്റ് വീഡിയോകൾ പുറത്തുവരുന്നത്. ഇതിന് മുമ്പ് ലെയ്സ് പൊട്ടിച്ചിട്ട ഓംലറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.instagram.com/reel/DAfsmSlvYwE/