
വാട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോൾ ഇല്ല. വളരെ വേഗത്തിലും കുറഞ്ഞ നെറ്റിലും വാട്സാപ്പ് സേവനം നമുക്ക് ലഭ്യമാണ്. ഒരുപാട് കാലമായി ഉപഭോക്താക്കൾ കഷ്ടപ്പെട്ടിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ വാട്സാപ്പ്. ഇനി മുതൽ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലോ ലെെറ്റ് മോഡ് ഫീച്ചർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ലെെറ്റ് ഇല്ലാത്തപ്പോൾ വീഡിയോ കോളിൽ വ്യക്തമായി മുഖം കാണാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ആശയവിനിമയം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്നും അധികൃതർ അവകാശപ്പെടുന്നു.

പുതിയ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ സേവനം ലഭ്യമാകും. വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമില്ലാത്തപ്പോൾ ഓൺ ചെയ്യാനും പിന്നീട് ഓഫ് ചെയ്യാനും ഇതിൽ സൗകര്യം ഉണ്ട്.