സമ്പത്തും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരാൻ വീട്ടിൽ ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കുന്നത് വളരെ നല്ലതാണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ബുദ്ധനെ സ്ഥാപിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ കൃത്യമായ സ്ഥാനങ്ങൾ നിഷ്കർഷിക്കുന്നുണ്ട്.
കിഴക്ക് ദിശ: സൂര്യൻ ഉദിച്ചുയരുന്ന ദിശയായതിനാൽ കിഴക്ക് അഭിമുഖമായി ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് വീടിന് ഐശ്വര്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
തെക്ക് ദിശ: ഈ ദിശയിൽ ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് വീട്ടിൽ സമ്പത്ത് വർദ്ധിക്കാൻ സഹായിക്കുന്നു.
പ്രധാന വാതിൽ: വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി ബുദ്ധനെ സ്ഥാപിക്കുന്നത് വീട്ടിൽ പോസിറ്റീവ് ഊർജം നിറയുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രധാന വാതിലിലൂടെ വീടിനുള്ളിലേയ്ക്ക് വരുന്ന സമൃദ്ധിയെ സ്വാഗതം ചെയ്യുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചിരിക്കുന്ന ബുദ്ധ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥാനം തെക്കു- കിഴക്ക് ദിശയാണ്. ഇത് സ്വീകരണമുറിയോ ഹാൾ ഏരിയയോ ഡൈനിംഗ് ഏരിയയോ ആകാം. ഇവിടെ ബുദ്ധനെ സ്ഥാപിക്കുന്നത് കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നു.
ജോലി സ്ഥലത്ത് നിങ്ങളുടെ മേശയിൽ ബുദ്ധനെ വയ്ക്കുന്നത് ജോലി സ്ഥലത്തെ മികവിനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ടോയ്ലറ്റ്, അടുക്കള എന്നിവിടങ്ങളിൽ ബുദ്ധനെ സ്ഥാപിക്കുന്നത് അശുഭകരമാണ്.
ബുദ്ധനെ ഒരിക്കലും തറയിൽ വയ്ക്കരുത്.
വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് ബുദ്ധനെ വയ്ക്കാൻ പാടില്ല.
ഷൂ റാക്കിന് മുകളിലും ബുദ്ധനെ വയ്ക്കാൻ പാടില്ല.
ചിരിക്കുന്ന ബുദ്ധന്റെ വലിയ വയറിൽ തടവുന്നത് വീട്ടിൽ ഭാഗ്യവും സമ്പത്തും സമൃദ്ധിയും കൊണ്ടുവരും.