astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഒക്ടോബർ 22 -1200 തുലാം 6 - ചൊവ്വാഴ്ച. (പുലർച്ചെ 5 മണി 50 മിനിറ്റ് 34 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം)


അശ്വതി: ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: നിര്‍ബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

കാര്‍ത്തിക: ജോലിയില്‍ മടികാണിക്കും, സ്വാര്‍ദ്ധമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

രോഹിണി: ശാരീരികമായി ചെറിയ അസ്വസ്ഥത, അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും.

മകയിരം: ധനനേട്ടം, സന്താനസുഖം, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

തിരുവാതിര: സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ.

പുണര്‍തം: കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.

പൂയം: പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.

ആയില്യം: മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, കുടുംബസുഖം.

മകം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, രോഗശാന്തി, കുടുംബസുഖം.

പൂരം: യാത്ര വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍.

ഉത്രം: അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും.

അത്തം: വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: അധികാരികളുടെ പ്രീതി, കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം.

ചോതി : അഭിമാന ക്ഷതം വരാതെ നോക്കണം, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

വിശാഖം: അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍,‍ തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

അനിഴം: സംസാരം വളരെയധികം നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

കേട്ട: പ്രണയംമൂലം കഷ്ടപ്പാടുകള്‍, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം: ഒന്നിലധികം സംഗതികളില്‍ ഇടപെടും, കലാരംഗത്ത് വിജയം, എഴുത്തുകുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

പൂരാടം: പ്രാര്‍ഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും.

ഉത്രാടം: ആത്മവിശ്വാസം വളരും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി.

തിരുവോണം: ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അവിട്ടം: തൊഴിലില്‍ അഭിവൃദ്ധിയും ഫലം,യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.

ചതയം: പ്രയത്നം സഫലമാകും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

പൂരുരുട്ടാതി: അവിചാരിത ധനനേട്ടം, ബസിനസില്‍ ധനവര്‍ദ്ധനവ്‌. ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകള്‍ കാരണം ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.

രേവതി: ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും.