
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: പ്രവീൺ കുമാർ, എഡിറ്റർ: ചമൻ ചാക്കോ, ഗാനങ്ങൾ: ജേക്ക്സ് ബിജോയി, ക്രിയേറ്റിവ് ഡയറക്ടർ: രാഹുൽ ഇ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ഗാനരചന : മു. രി, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, പിആർഓ: പ്രതീഷ് ശേഖർ.