
ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് മുൻ നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി തള്ളി കർണാടക ഹൈക്കോടതി. പ്രജ്വൽ സമർപ്പിച്ച മൂന്ന് ഹർജികളാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നത്, പരാതിപ്പെട്ടത് നാല് വർഷത്തിനു ശേഷമാണ് തുടങ്ങിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രജ്വലിനെതിരെ നാല് ലൈംഗികാതിക്രമ കേസുളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 56 സ്ത്രീകളെ പീഡിപ്പിച്ചതായും പറയുന്നു.