
കൊച്ചി: അരൂർ- തുറവൂർ ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്നത് യാത്രക്കാർക്ക് ഇരട്ടി ബുദ്ധിട്ട് സൃഷ്ടിക്കുമ്പോഴാണ് കുണ്ടന്നൂർ- തേവര പാവം ഒരു മാസത്തേക്ക് അടച്ചിട്ട് അറ്രകുറ്റപ്പണികൾ നടത്തി യാത്രക്കാരെ വലയ്ക്കുന്നതെന്ന് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കമ്മിറ്റി ആരോപിച്ചു. ശരിയായ ശാസ്ത്രീയ പഠനം നടത്തിയിട്ടല്ല കുണ്ടന്നൂർ- തേവര പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ കുണ്ടന്നൂർ- തേവര പാലവും അലക്‌സാണ്ടർ പറമ്പിത്തറ പാലവും ഒരുമിച്ച് അടച്ചിടാൻ തീരുമാനിച്ചത് കൊച്ചിയിലേക്കും എറണാകുളം ടൗണിലേക്കും അരൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തടസമുണ്ടായിട്ടുണ്ട്. ഓരോ പാലം വീതം പണി നടത്തേണ്ടതിന് പകരം രണ്ടും ഒരുമിച്ചടച്ചത് പുന:പരിശോധിക്കണം. പനമ്പള്ളി നഗറിൽ നിന്ന് ബണ്ട് റോഡ് വഴി തൈക്കൂടം ഭാഗത്ത് എത്തിച്ചേരുന്ന റോഡിലെ പാലവും അടച്ചിട്ടിരിക്കുകയാണ്. ഇതും യുദ്ധകാലാടിസ്ഥാനത്തിൽ തുറക്കണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് സംഘടന പ്രസിഡന്റ് ഏലിയാസ് മാത്യൂ, സെക്രട്ടറി ഡി.പി. ദിപൻ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.