s

മുംബയ്: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ കെലപ്പെടുത്തിയ കേസിലെ പത്താം പ്രതി അറസ്റ്റിൽ.

ഞായറാഴ്ച നവി മുംബയിലെ ബേലാപൂരിൽ നിന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ജഗത് ഗ്രാമത്തിൽ നിന്നുള്ള ഭഗവത് സിംഗ് ഓം സിംഗ് (32) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ രാം കനോജിയക്ക് താമസസൗകര്യം നൽകുകയും ആയുധങ്ങൾ ഉദയ്പൂരിൽ നിന്ന് മുംബയിലേക്ക് സുരക്ഷിതമായി കടത്താനായുള്ള സഹായങ്ങൾ നൽകിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഭഗവത് സിംഗിനെ 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 12നാണ് ബാന്ദ്രയിലെ ഖേർ നഗർ പ്രദേശത്ത് വെച്ച് ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.