
പവൻ വില@58,400 രൂപ
കൊച്ചി: ആഗോള മേഖലയുടെ ചുവടുപിടിച്ച് തുടർച്ചയായ ആറാം ദിവസവും കേരളത്തിൽ സ്വർണ വില റെക്കാഡ് പുതുക്കി മുന്നേറി. ഇന്നലെ പവൻ വില 160 രൂപ വർദ്ധനയോടെ 58,400 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ ഉയർന്ന് 7,300 രൂപയായി. തനിത്തങ്കത്തിന്റെ വില 81 ലക്ഷം രൂപ കവിഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിലയിടിഞ്ഞതും ഇന്ത്യയിൽ വില കൂടാൻ കാരണമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,725 ഡോളറിലാണ്. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണ പർച്ചേസും വില ഉയർത്താൻ കാരണമായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില 2,800 ഡോളർ കവിഞ്ഞേക്കും. ഇതോടെ ഇന്ത്യയിലെ സ്വർണ വിലയും പവന് 59,000 രൂപയിലെത്തിയേക്കും.