a

കാ​മ്പ്നൂ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ക​ഴി​‌​ഞ്ഞ​ ​ദി​വ​സം​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബാ​ഴ്‌​സ​ ​ഒ​ന്നി​നെ​തി​രെ​ 5​ ​ഗോ​ളു​ക​ൾ​ക്ക് ​സെ​വി​യ്യ​യെ​ ​ത​ക​ർ​ത്തു.​ ​പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് 11​മാ​സ​ത്തോ​ളം​ ​ക​ള​ത്തി​ന് ​പു​റ​ത്താ​യി​രു​ന്ന​ ​സൂ​പ്പ​ർ​ ​താ​രം​ ​ഗാ​വി​യു​ടെ​ ​തി​രി​ച്ച് ​വ​ര​വി​ന് ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ക​‌​ർ​പ്പ​ൻ​ ​പ്ര​ക​ട​ന​മാ​ണ് ​ബാ​ഴ്‌​ലോ​ണ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി​ ​തി​ള​ങ്ങി​യ​ ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​‌​വ്‌​സ്‌​കി,​പാ​ബ്ലോ​ ​ടോ​റ​സ് ​എ​ന്നി​വ​രാ​ണ് ​ബാ​ഴ്‌​സ​യു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യ​ത്തി​ന് ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​പെ​ഡ്രി​ ​ഒ​രു​ ​ഗോ​ൾ​നേ​ടി.​സ്റ്റാ​നി​സ് ​ഇ​ഡു​മ്പോ​യാ​ണ് 87​-ാം​ ​മി​നി​ട്ടി​ൽ​ ​സെവിയ്യ​യു​ടെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ 83​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​ഡ്രി​ക്ക് ​പ​ക​ര​ക്കാ​ര​നാ​യാ​ണ് ​ഗാ​വി​ ​സ​ഹാ​ത​ര​ങ്ങ​ളു​ടേ​യും​ ​ഗാ​ല​റി​യി​ലെ​ ​ആ​രാ​ധ​ക​രു​ടേ​യും​ ​കൈ​യ​ടി​ക​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ക​ള​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​പെ​ഡ്രി​ ​ക്യാ​പ്ട​ന്റെ ആം​ ​ബാ​ൻ​ഡ് ​ഗാ​വി​യെ​ ​അ​ണി​യി​കു​ക​യും​ ​ചെ​യ്തു.
പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ബാ​ഴ്‌​സ​യ്ക്ക് 10​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 27​ ​പോ​യി​ന്റാ​ണു​ള്ള​ത്.​ ​ര​ണ്ടാ​മ​തു​ള്ള​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന് 24​ ​പോ​യി​ന്റും.12​പോ​യി​ന്റു​ള്ള​ ​സെ​വി​യ്യ​ 13​-ാം​സ്ഥാ​ന​ത്താ​ണ്.