
മുംബയ്: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിൽ ജില്ലയിൽ ഇന്നലെ സുരക്ഷാസേന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലയിലെ കോപർഷി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സി60 കമാൻഡോ സംഘവും സി.ആർ.പി.എഫുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. പ്രദേശത്ത് സംഘം തിരച്ചിൽ തുടരുകയാണ്.
അതേസമയം ചത്തീസ്ഗഢിൽ വിവിധ മേഖലകളിൽ എൻ.ഐ.എയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്. ഈ മേഖലയിൽ നിന്ന് ഫോണുകളും സിം കാർഡും മറ്റ് രേഖകളും കണ്ടുകിട്ടിയിട്ടുണ്ടെന്ന് എൻ.ഐ.എ എക്സിൽ കുറിച്ചു.