
കൊച്ചി: കൊറിയൻ വാഹന കമ്പനിയായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് രാജ്യത്തെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യും. ആദ്യ ദിവസങ്ങളിൽ കാര്യമായ നിക്ഷേപ താത്പര്യം നേടാതിരുന്ന ഓഹരി വില്പനയിൽ അവസാന ദിവസമാണ് വാങ്ങൽ താത്പര്യം ദൃശ്യമായത്. വില്പന വിലയിലും മികച്ച ഉയരത്തിൽ ഓഹരികൾ ലിസ്‌റ്റ് ചെയ്യുമോയെന്നാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. വാഹന വിപണിയിലെ തളർച്ചയാണ് കമ്പനിയുടെ ഓഹരി വില്പനയെ പ്രതികൂലമായി ബാധിച്ചത്.