ultra

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റിന്റെ അറ്റാദായത്തിൽ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ 36 ശതമാനം ഇടിഞ്ഞ് 820 കോടി രൂപയായി. മൊത്തം വരുമാനം 2.4 ശതമാനം ഇടിവോടെ 15,634.73 കോടി രൂപയിലെത്തി. രാജ്യത്തെ ഭവന മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ മഴ കടുത്തതോടെ വൻകിട ഭവന പദ്ധതികൾ മുടങ്ങിയതും പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനം വൈകുന്നതുമാണ് തിരിച്ചടി സൃഷ്‌ടിച്ചത്.