pic

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുപ്രീംകോടതി ചീഫ് ജസ്​റ്റിസിനെ തിരഞ്ഞെടുക്കാൻ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാരം. പ്രസിഡന്റ് ആസിഫ് അലി സർദ്ദാരി ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ പ്രത്യേക പാർലമെന്ററി കമ്മിറ്റിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നാമനിർദ്ദേശം ചെയ്യാം. ചീഫ് ജസ്​റ്റിസിന്റെ കാലാവധി മൂന്നു വർഷമാക്കി ചുരുക്കുകയും ചെയ്തു. നിലവിലെ ചീഫ് ജസ്​റ്റിസ് ഖാസി ഈസ വെള്ളിയാഴ്ച വിരമിക്കാനിരിക്കെയാണ് നിർണായക നീക്കം. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ തൊട്ടുപിന്നിലുള്ള മുതിർന്ന ജഡ്ജി ഈ സ്ഥാനത്തേക്ക് എത്തുന്നതായിരുന്നു നിലവിലെ രീതി.