a

ന്യൂഡൽഹി: ഇപ്പോഴും എന്തിനാണ് ഇത്രയേറെ പ്രയത്നിക്കുന്നതെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമ്പോൾ വിശ്രമിക്കാൻ കഴിയില്ലെന്നാണ് അതിനുള്ള മറുപടി- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ് വാക്കുകൾ. ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. 2047ൽ വികസിത രാജ്യമാകും. അതിനുള്ള പ്രയത്നത്തിനിടെ വിശ്രമമില്ലെന്നും ദേശീയ വാർത്താ ചാനൽ സംഘടിപ്പിച്ച വേൾഡ് ഉച്ചകോടിയിൽ മോദി പറഞ്ഞു.