a

മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാനു ഭീഷണിസന്ദേശം അയച്ചതിൽ, ബിഷ്ണോയി സംഘാംഗമെന്നു കരുതപ്പെടുന്ന ആയാൾ മാപ്പു ചോദിച്ചു. താൻ തെറ്റ് ചെയ്തുവെന്നു സമ്മതിച്ച് ഇയാൾ മുംബയ് പൊലീസിന് വാട്സാപ്പിൽ സന്ദേശം അയച്ചത്. ലോറൻസ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

മുൻ മന്ത്രി ബാബ സിദ്ദിഖി ബാന്ദ്രയിൽ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടപ്പോഴാണിത്. സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ലോറൻസ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാൻ 5 കോടി നൽകിയില്ലെങ്കിൽ, സൽമാനും അതേ ഗതിയായിരിക്കും എന്നായിരുന്നു സന്ദേശം. മുംബയ് ട്രാഫിക് പൊലീസിന് വാട്സാപ് സന്ദേശം ലഭിച്ചത്. ഇന്നലെ മുംബയ് ട്രാഫിക് പൊലീസിന് അതേ നമ്പറിൽനിന്നു മാപ്പപേക്ഷ കിട്ടിയത്. സിദ്ദിഖിയുടെ മരണത്തെത്തുടർന്ന് സൽമാനും അദ്ദേഹത്തിന്റെ വസതിയിലും ഫാം ഹൗസിലും സുരക്ഷ വർധിപ്പിച്ചിരുന്നു.