
ബംഗളൂരു: മലയാളി യുവാവിനെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവൻ ഭീമാനഗറിലാണ് സംഭവം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്.
റോഡരികിൽ വീണ് കിടക്കുകയായിരുന്ന അനന്തുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈത്തണ്ടയിലെ മുറിവാണ് മരണ കാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കേരള മുസ്ലീം കൾച്ചറൽ സെന്ററിന്റെ (എഐകെഎംസിസി) സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.