ലോകത്തെ അത്ഭുതപ്പെടുത്തിയ സ്ത്രീകളിലൊരാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. അവരുടെ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമായിട്ടുണ്ട്. സെപ്തംബർ 11ലെ ഭീകരാക്രമണം, ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996ൽ വാംഗ മരണപ്പെട്ടെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും ചർച്ചാ വിഷയമാണ്.
വാംഗെലിയ പാണ്ഡെവ ഗുഷ്ട്ടെറോവ എന്ന പേരിലും അറിയപ്പെടുന്ന ബാബ വാംഗ 1911ലാണ് ജനിച്ചത്. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ കാഴ്ച പൂർണമായും നഷ്ടമായി. ഇതിനുശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വാംഗെയുടെ യാഥാർത്ഥ്യമായ പ്രവചനങ്ങൾ
രണ്ടാം ലോകമഹായുദ്ധം
സോവിയറ്റ് യൂണിയൻ, ചെക്കോസ്ളോവാക്യ, യൂഗോസ്ളാവിയ എന്നിവയുടെ വേർപിരിയൽ
ചെർണോബിൽ ദുരന്തം
സ്റ്റാലിൻ, ഡയാന രാജകുമാരി, സാർ ബോറിസ് മൂന്നാമൻ എന്നിവരുടെ മരണ തീയതി
റഷ്യൻ അന്തർവാഹിനി കർസ്ക് മുങ്ങിയത്
കിഴക്കൻ ബൾഗേറിയയിൽ 1985ലുണ്ടായി ഭൂകമ്പം
യുഎസിലെ സെപ്തംബർ 11 ആക്രമണം
2004ലെ സുനാമി
ഭാവി പ്രവചനങ്ങൾ
2025ൽ ഭൂമിയുടെ അവസാനത്തിന് തുടക്കമാവും. 5079ൽ ഭൂമിയിൽ മനുഷ്യരാശി പൂർണമായും തുടച്ചുനീക്കപ്പെടും.
2025ൽ യൂറോപ്പിൽ വലിയ സംഘർഷങ്ങൾ ഉടലെടുക്കും. ഇത് യൂറോപ്പിലെ ജനസംഖ്യ വലിയ രീതിയിൽ കുറയുന്നതിന് കാരണമാവും.
2043ഓടെ യൂറോപ്പ് മുസ്ളീം ഭരണത്തിന് കീഴിലാവും.
2076ൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും.
പ്രകൃതി ദുരന്തത്തിലൂടെയായിരിക്കും ഭൂമി അവസാനിക്കുക.